ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങില്ല; മാതാവ് കടുത്ത നിരാശയിൽ: സജീബ്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് മകൻ സജീബ് വസീദ് ജോയ്. പ്രധാനമന്ത്രി പദം ഒഴിയാൻ ഞായറാഴ്ച മുതൽ മാതാവ് ആലോചിച്ചിരുന്നതായും സജീബ് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചെങ്കിലും നിലവിലെ സംഭവങ്ങളിൽ ഹസീനക്ക് കടുത്ത നിരാശയുണ്ടെന്നും സജീബ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന സജീബ് വസീദ് ജോയ് എന്നറിയപ്പെടുന്ന സജീബ് അഹമ്മദ് വസീദ് അധികാരം ഏറ്റെടുത്തപ്പോൾ തകർന്ന രാജ്യമായിരുന്നെന്നും ദരിദ്ര രാജ്യവുമായിരുന്ന ബംഗ്ലാദേശിന് വലിയ തിരിച്ചു വരവാണ് ശൈഖ് ഹസീന നൽകിയതെന്നും എന്നാൽ അവർ വളരെ നിരാശയിലാണെന്നും സജീബ് ചൂണ്ടിക്കാട്ടി. മാതാവ് രാഷ്ട്രീയ മടങ്ങിവരവ് ഉണ്ടാകില്ലെന്നും കാരണം, കഠിനാധ്വാനം ചെയ്ത അവർക്കെതിരെ ഒരു ന്യൂനപക്ഷം ഉയർന്ന് വന്നതിൽ നിരാശയുണ്ട്.' -സജീബ് കൂട്ടിച്ചേർത്തു.