ഇ.വി.എം: സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി
Tuesday 06 August 2024 2:40 AM IST
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി. ഇതിനായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് ഹർജിക്കാരനായ അഡ്വ. മഹമൂദ് പ്രാച ആവശ്യപ്പെട്ടു.