ഒരു മുട്ട മതി, നര സെക്കന്റുകൾകൊണ്ട് മാറ്റാം; മുടി വളർച്ചയും ഇരട്ടിവേഗത്തിലാകും

Tuesday 06 August 2024 2:18 PM IST

നര മാറ്റാനായി പല തരത്തിലുള്ള കെമിക്കൽ ഡൈ ഉപയോഗിച്ച് നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. മുടി തഴച്ചുവളരാനും കറുപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത കൂട്ട് പരിചയപ്പെടാം. പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നതിന് ആയുർവേദ ആചാര്യന്മാർ കണ്ടെത്തിയ ഒരു വഴിയാണിത്. എങ്ങനെയാണ് ഈ ആയുർവേദ ഡൈ തയാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - മുക്കാൽ ഗ്ലാസ്

ചായപ്പൊടി - 3 ടീസ്പൂൺ

കാപ്പിപ്പൊടി - 3 ടീസ്പൂൺ

കഞ്ഞുണ്ണി/ കയ്യോന്നി പൊടി - 1 ടീസ്പൂൺ

നെല്ലിക്ക പൊടി - 1 ടീസ്പൂൺ

മൈലാഞ്ചിപ്പൊടി - 1 ടീസ്പൂൺ

നീലയമരി പൊടി - 1 ടീസ്പൂൺ

നാടൻ മുട്ട - 1

പച്ച നെല്ലിക്ക - 1 (അരച്ചെടുത്തത്)

ആവണക്കെണ്ണ - 4 തുള്ളി

തയാറാക്കുന്ന വിധം

വെള്ളത്തിലേയ്ക്ക് ചായപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കഞ്ഞുണ്ണി/ കയ്യോന്നി പൊടി, നെല്ലിക്ക പൊടി, മൈലാഞ്ചിപ്പൊടി, നീലയമരി പൊടി എന്നി എടുത്ത് അതിലേയ്ക്ക് നേരത്തേ തയാറാക്കി വച്ച തേയില കൂട്ട് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ ചീനച്ചട്ടി വെയിലത്ത് വയ്ക്കുക. നന്നായി ഉണങ്ങുമ്പോൾ ഇതിനെ കൈകൊണ്ട് പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് മുട്ടയും നെല്ലിക്കയും ആവണക്കെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയമില്ലാത്ത തലമുടിയിലേയ്ക്കാണ് ഈ ആയുർവേദ ഹെയർ ഡൈ പുരട്ടേണ്ടത്. ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകി കളയുന്നതാണ് ഉത്തമം.

Advertisement
Advertisement