മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Tuesday 06 August 2024 7:14 PM IST

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 96കാരനായ അദ്ദേഹത്തെ ഡൽഹി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ന്യൂറോസർജൻ ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ജൂലായ് ആദ്യവാരവും അദ്ദേഹത്തെ ഏതാനും ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യ എൻഡിഎ സർക്കാരിൽ 1998 മുതൽ 2004 വരെ രാജ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. 2002 മുതൽ 2004 വരെ രാജ്യത്തെ ഉപ പ്രധാനമന്ത്രി പദവിയും വഹിച്ചു. ഈ വർഷം ആദ്യം രാജ്യം അദ്ദേഹത്തിന് ഭാരതരത്ന നൽകി ആദരിച്ചു.