ഓൺലൈൻ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായി
Wednesday 07 August 2024 1:13 AM IST
കണ്ണൂർ: മുംബൈ പൊലീസ് എന്ന വ്യാജേന വന്ന ഫോൺകോൾ വഴി വൃദ്ധന്റെ എട്ട് ലക്ഷം നഷ്ടമായി. താണ സ്വദേശിയായ 85 കാരന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസാണെന്ന് പരിചയപ്പെടുത്തി വൃദ്ധനെ തേടി ഫോൺകോൾ എത്തുന്നത്. ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി പണം വന്നിട്ടുണ്ടെന്നും അതിന് മുംബൈ പൊലീസിൽ കേസ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ആ ഫോൺ കോൾ. ഈ കേസ് ഒഴിവാക്കാനായി പണം നൽകണമെന്നും കേസ് ഒഴിവായി കഴിഞ്ഞാൽ പണം തിരികെ നൽകുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസ് ഒഴിവാക്കാനായി എട്ട് ലക്ഷം അയച്ച് കൊടുത്തു. എന്നാൽ, പണം അയച്ച് കൊടുത്ത ശേഷം അവരെ ബന്ധപ്പെടാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനരയായെന്ന് മനസിലായത്. തുടർന്ന് കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.