പരിയാരത്ത് വൻ കഞ്ചാവ് കടത്ത് സംഘം അറസ്റ്റിൽ

Wednesday 07 August 2024 2:46 AM IST

പരിയാരം: പരിയാരത്ത് 9.700 കിലോഗ്രാം കഞ്ചാവ് സഹിതം 5 പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അലക്യം പാലം തട്ടിലെ വുഡ് ഗ്രീൻസ് റിസോർട്ടിന് പിറകിലെ ഗ്രൗണ്ടിന് സമീപം വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. അലക്യം പാലത്തിന് സമീപത്തെ തമ്പിലൻ വീട്ടിൽ കാർലോസ് കുര്യാക്കോസ് (25), പിലാത്തറ പൊന്നാരം വീട്ടിൽ കെ.വി.അഭിജിത്ത് (24), ഏമ്പേറ്റ് കല്ലുവെട്ടാംകുഴിയിൽ വീട്ടിൽ കെ.ഷിബിൻ (25), ശ്രീസ്ഥ കൊയിലേരിയൻ വീട്ടിൽ കെ.ഷിജിൻ ദാസ് (28), വിളയാങ്കോട് ഫെസ്റ്റൻ വില്ലയിൽ റോബിൻ റോഡ്സ് ഷാംജി സജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നെത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി പാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയാലായത്.

Advertisement
Advertisement