അനുമോദനം

Thursday 08 August 2024 4:47 AM IST

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ പാവൂർകോണം രണ്ടാം വാർഡിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആശാവർക്കർ,അങ്കണവാടി വർക്കർ എന്നിവരെയും അടൂർ പ്രകാശ് എം.പി അനുമോദിച്ചു.ശ്യാം കുമാറിന്റെ അദ്ധ്യക്ഷതയിൽ അൽ അമീൻ സ്വാഗതം പറഞ്ഞു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്.ശ്രീകണ്ഠൻ,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം,ജനപ്രതിനിധികളായ അനന്തകൃഷ്ണൻ നായർ,ജയന്തി കൃഷ്ണൻ,വത്സലകുമാരി,സലീന,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷാനവാസ് എം.കെ.കെ,ഷെരീഫ് പനയത്തറ,ഷൈജു,പി.എ.റഹീം,നൗഷാദ്,രാജീവ്,അനന്തൻ,രാമചന്ദ്രൻ നായർ,രവീന്ദ്രൻനായർ,സുകുമാരൻനായർ,സതീഷ്,അൻസാർ,കബീർ, ദിനിമോൾ തുടങ്ങിയവർ സംസാരിച്ചു.