ക്ഷേത്രത്തിലെ ഉ​ത്സ​വ​ ​ബാ​ന​റി​ൽ​ ​മി​യ​ ​ഖ​ലീ​ഫയുടെ ചിത്രം, നടപടിയെടുത്ത് പൊലീസ്

Thursday 08 August 2024 10:01 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ഉത്സവത്തിനായി സ്ഥാപിച്ച് ഫ്ലക് ബോർഡിൽ മുൻ പോൺ താരം മിയ ഖലീഫയുടെ ചിത്രം ഉപയോഗിച്ചതിൽ വിവാദം. കുരുവിമലയിലെ നാഗത്തമ്മൻ,​ സെല്ലിയമ്മൻ ക്ഷേത്രങ്ങളിലെ ആടി ഉത്സവത്തോട് അനുബന്ധിച്ചാൻ് പോസ്റ്റർ സ്ഥാപിച്ചത്. ക്ഷേത്രങ്ങളിലെ ഉത്സവ വിളക്കുകൾക്കൊപ്പമാണ് ഹോർഡിംഗുകളും സ്ഥാപിച്ചത്.

ഓരോ ഗ്രാമത്തിലും ആയിരക്കണക്കിന് പേരാണ് ആഘോഷപൂർവം ഉത്സവങ്ങളിൽ പങ്കെടുക്കുന്നത്. ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് മിയ ഖലീഫയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഉത്സവത്തിലെ പരമ്പരാഗത വഴിപാടുകളുടെ ഭാഗമായ പാൽക്കുടം തലയിലേന്തി നിൽക്കുന്ന തരത്തിലാണ് മിയ ഖലീഫയുടെ ചിത്രം ഫ്ലക്സിൽ വന്നത്. ഹോർഡിംഗ് സ്ഥാപിച്ചവരുടെ ചിത്രങ്ങളും ബാനറിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ പൊലീസ് എത്തി ഫ്ലക്സ് അഴിച്ചുമാറ്റി.

ചി​ത്രം​ ​വൈ​റ​ലാ​യ​തി​ന് ​പി​ന്നാ​ലെ​ ​പൊ​ലീ​സ് ​എ​ത്തി​ ​ഇ​ത് ​അ​ഴി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.