ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികം: വി.ഡി.സതീശൻ

Friday 09 August 2024 1:04 AM IST

കോഴിക്കോട്: ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സർവകലാശാലകളിൽ നിന്ന് പ്രീ ഡിഗ്രി ഒഴിവാക്കി പ്ലസ് ടു ഉണ്ടാക്കിയത്. ഇപ്പോൾ സെക്കൻഡറിയെയും ഹയർ സെക്കൻഡറിയെയും ഏകീകരിക്കണമെന്ന് പറയുന്നത് അപ്രായോഗികമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നല്ല കാര്യങ്ങളുണ്ടെങ്കിൽ സ്വാഗതം ചെയ്യാം. സർക്കാരിന്റെ പരീക്ഷണശാലയല്ല കേരളത്തിലെ വിദ്യാഭ്യാസരംഗം. സർക്കാരിന്റെ തെറ്റായ തീരുമാനങ്ങളൊക്കെ വിദ്യാഭ്യാസ പുരോഗതിയെ ഗൗരവമായി ബാധിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിശദമായ ചർച്ച നടത്തണം. പെരിന്തൽമണ്ണയിൽ വിജയിച്ച മുസ്ലീംലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. തെറ്റായ വാദത്തെ തുടർന്നാണ് ഇത്തരമൊരു കേസ് ഉണ്ടായതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

Advertisement
Advertisement