ഭീകരാക്രമണ പദ്ധതി: വീയന്നയിൽ ടെയ്ലർ സ്വിഫ്റ്റിന്റെ ഷോകൾ റദ്ദാക്കി
വീയന്ന : ഓസ്ട്രിയയുടെ തലസ്ഥാനമായ വീയന്നയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്
അമേരിക്കൻ പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ ഷോകൾ റദ്ദാക്കി. സംഭവത്തിൽ 19കാരനെ അറസ്റ്റ് ചെയ്തു. ഐസിസുമായി ബന്ധമുള്ള യുവാവ് നിരവധി പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. 1,95,000 പേർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ്.ടെർനിറ്റ്സ് നഗരത്തിൽ നിന്നുള്ള യുവാവ് താൻ ജോലി ചെയ്തിരുന്ന മെറ്റൽ പ്രോസസിംഗ് കമ്പനിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ ശേഖരിച്ച് സ്വയം ബോംബ് നിർമ്മിച്ചു. ഇത് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. സ്റ്റേഡിയത്തിലെത്തുന്നവർക്ക് നേരെ കാർ ഇടിച്ചുകയറ്റാനും ഇയാൾക്ക് പദ്ധതിയുണ്ടായിരുന്നു. 17, 15 വയസ് വീതമുള്ള മറ്റ് രണ്ട് പേരെയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.