പുഷ്പയും ഭൻവർ സിംഗും ക്ളൈമാക്സിലേക്ക്
അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ക്ളൈമാക്സ് ചിത്രീകരണത്തിലേക്ക്. ഒരു കൈയിൽ തോക്കും മറുകൈയിൽ കോടാലിയുമായി ഭൻവർസിംഗ് ഷെഖാവത്എന്ന വില്ലൻ കഥാപാത്രമായി ഫഹദ് ഫാസിൽ നിൽക്കുന്ന പുഷ്പ 2 പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഡിസംബർ 6ന് പുഷ്പ 2 തിയേറ്ററിൽ എത്തും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം എന്ന നിലയിൽ ആരാധക ലോകത്ത് വാനോളം പ്രതീക്ഷ നൽകുന്നു.
. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക. സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് .രാമകൃഷ്ണ, എൻ. മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, പി.ആർ.ഒ: ആതിര ദിൽജിത്ത്,