പെൺകുട്ടികളുടെ വിവാഹപ്രായം 9 ആക്കാൻ ഇറാക്ക്

Saturday 10 August 2024 7:17 AM IST

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പത് വയസാക്കി കുറയ്‌ക്കാനുള്ള വിവാദ ബില്ല് മുന്നോട്ടുവച്ച് ഇറാക്ക്. നീതിന്യായ മന്ത്റാലയം തയ്യാറാക്കിയ ഭേദഗതി നിയമം വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. ആൺകുട്ടികളുടേത് 15 വയസാക്കാനും ബില്ലിൽ നിഷ്കർഷിക്കുന്നു. നിലവിൽ 18 വയസാണ് ഇറാക്കിൽ പെൺകുട്ടികളുടെ വിവാഹ പ്രായം. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത സംവിധാനത്തെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെടുക്കാം. ബില്ലിന് രാജ്യത്തെ ഷിയാ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചു. അതേസമയം, ബില്ലിനെതിരെ വിവിധ അന്താരാഷ്ട്ര സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഇറാക്കിൽ 28 ശതമാനത്തോളം പെൺകുട്ടികൾ 18 വയസിന് മുൻപേ വിവാഹിതരാകുന്നെന്നാണ് യു.എൻ പഠനങ്ങൾ.

Advertisement
Advertisement