'ശോഭിത  ധൂലിപാല  ഈസ്  ഗുഡ് ആൻഡ് ഹോട്ട്'; ഭാവി മരുമകളെക്കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകൾ വെെറൽ, വീഡിയോ

Saturday 10 August 2024 12:12 PM IST

കഴിഞ്ഞദിവസമായിരുന്നു നടൻ നാഗ ചെെതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുകയും നിരവധി വാദപ്രതിപാദങ്ങൾ ഉണ്ടാകുകയും ചെയ്തു. നിരവധി പേർ ഇവർക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. എന്നാൽ നാഗ ചെെതന്യയ്ക്കും ശോഭിതയ്ക്കും എതിരെ സെെബർ ആക്രമണങ്ങളും നടക്കുന്നുണ്ട്.

ഇപ്പോഴിതാ ഭാവി മരുമകളായ ശോഭിതയെക്കുറിച്ച് നടൻ നാഗാർജുന മുൻപ് പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2018ലാണ് ഈ സംഭവം നടക്കുന്നത്. 'ഗുഡാചാരി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വന്നപ്പോഴാണ് നാഗാർജുന ശോഭിതയെക്കുറിച്ച് പരാമർശം നടത്തിയത്.

'ശോഭിത ധൂലിപാല... ഷീ ഈസ് സോ ഗുഡ് (അവൾ വളരെ നല്ലവളാണ്. )​ 'ഷീ ഈസ് സോ ഹോട്ട്' ഈ സിനിമയിൽ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്', - നാഗാർജുന പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇപ്പോൾ വെെറലാണ്.

നാഗാർജുനെയാണ് മകന്റെയും ശോഭിതയുടെയും വിവാഹ നിശ്ചയത്തെക്കുറിച്ച് ആദ്യം തുറന്ന് പറഞ്ഞത്. ഇരുവരുടെയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും നടൻ പങ്കുവച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സാമന്തയുമായുള്ള വിവാഹം വേർപിരിഞ്ഞതിന് ശേഷം നാഗ ചെെതന്യ വിഷാദത്തിലായിരുന്നുവെന്നും നാഗാർജുന പറഞ്ഞിരുന്നു. ശോഭിതയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷമാണ് അവനെ സന്തോഷത്തോടെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഗചൈതന്യയും നടി സാമന്തയും 2017 ൽ ആണ് വിവാഹിതരാകുന്നത്. നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2021 ഒക്ടോബറിൽ ആയിരുന്നു താരദമ്പതികൾ വേർപിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനം നടന്നത്. പിന്നാലെയാണ് നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 2023ൽ പ്രശസ്ത ഷെഫ് സുരേന്ദർ മോഹൻ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകൾ ശക്തമായത്.

ലണ്ടനിൽ തന്റെ റസ്റ്റോറന്റ് സന്ദർശിക്കാൻ എത്തിയ നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കൈ കൊണ്ട് മുഖം മറച്ചിരിക്കുന്ന ശോഭിതയെ ആരാധകർ കണ്ടെത്തി.ഇരുവരും ഒരുമിച്ച് അഭിനയിക്കുകയോ സുഹൃത്തുക്കളായി ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടില്ല. ആഫ്രിക്കൻ യാത്രയിൽ ശോഭിതയോടൊപ്പം നാഗചൈതന്യ ഉണ്ടായിരുന്നുവെന്ന് ആരാധകർ പിന്നീട് കണ്ടെത്തി.