മമ്മൂട്ടി - അമൽ നീരദ് ചിത്രം അടുത്ത വർഷം

Sunday 11 August 2024 6:00 AM IST

വീണ്ടും നവാഗത സംവിധായകന് മമ്മൂട്ടിയുടെ ഡേറ്റ്

മെഗാസ്റ്റർ മമ്മൂട്ടിയുടെ അടുത്ത വർഷത്തെ മേജർ പ്രോജക്ടായി അമൽ നീരദ് ചിത്രം ഒരുങ്ങുന്നു. ബിഗ്‌ ബി, ഭീഷ്‌മപർവ്വം എന്നീ മെഗാഹിറ്റ് ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന ചിത്രം ബിലാൽ ആയിരിക്കുമോ എന്നാണ് ആരാധകലോകം ഉറ്റുനോക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വി വരങ്ങൾ അറിവായിട്ടില്ല. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. കന്നട താരം സുസ്മിത് ഭട്ട് ആണ് നായിക. സിദ്ദിഖ്, ലെന, വിജി വെങ്കിടേഷ്, വഫ ഖദീജ, ഗോകുൽ സുരേഷ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മൂന്നാർ, വാഗമൺ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ഡോക്ടർ സഹോദരൻമാരായ സൂരജും നീരജും ചേർന്നാണ് തിരക്കഥ. വിഷ്ണുദേവ് ക്യാമറ ചലിപ്പിക്കുന്നു. സംഗീതം ദർബുക ശിവ. അതേസമയം ഗൗതം മേനോൻ ചിത്രത്തിനുശേഷം മമ്മൂട്ടി ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലാണ് അഭിനയിക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ക്രിഷാന്തിന്റെ ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.

Advertisement
Advertisement