അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളിൽ സെബി ചെയർപേ‌ഴ്‌സണ് ഓഹരി,​ പുതിയ ആരോപണവുമായി ഹിൻഡൻബർ‌ഗ്

Sunday 11 August 2024 12:05 AM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​സെബി ചെയർപേഴ്‌സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച്ച്. മാധവി ബുച്ചിനും ഭർത്താവിനെതിരെയുമാണ് ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട്. അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശകമ്പനികളിൽ സെബി അദ്ധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

2023​ ​ജ​നു​വ​രി​യി​ൽ​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​നെ​യാ​ണ് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​ല​ക്ഷ്യ​മി​ട്ട​ത്. അ​ദാ​നി​ ​ഗ്രൂ​പ്പ് ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യെ​ന്നും​ ​മ​റ്റു​മാ​ണ് 2023​ൽ​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​പ്പോ​ർ​ട്ടി​ൽ​ ​ആ​രോ​പി​ച്ച​ത്.​ ​ഇ​ത് ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​സെ​ബി​ ​അ​ന്വേ​ഷി​ക്കു​ക​യാ​ണ്.


അ​മേ​രി​ക്ക​യി​ലെ​ ​നി​ക്ഷേ​പ​ക​ ​ഗ​വേ​ഷ​ണ​ ​ക​മ്പ​നി​യാ​ണ് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​സ​ർ​ച്ച്.​ ​ധ​ന​കാ​ര്യ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​ന​ഥാ​ൻ​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​ആ​ണ് ​സ്ഥാ​പ​ക​ൻ.​ ​കോ​ർ​പ​റേ​റ്റ് ​ത​ട്ടി​പ്പു​ക​ളും,​ ​അ​ധി​കൃ​ത​രു​ടെ​ ​വീ​ഴ്ച​ക​ളും​ ​തു​റ​ന്നു​കാ​ട്ടു​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ് ​രീ​തി.​ ​അ​ദാ​നി​ ​ഗ്രൂ​പ്പ്,​ ​അ​മേ​രി​ക്ക​യി​ലെ​ ​ഭീ​മ​ൻ​ ​വാ​ഹ​ന​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​നി​കോ​ല​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​അ​മേ​രി​ക്ക​യി​ലെ​ ​ഓ​ൺ​ലൈ​ൻ​ ​വാ​തു​വ​യ്‌​പ് ​സ്ഥാ​പ​ന​മാ​യ​ ​ഡ്രാ​ഫ്റ്റ് ​കിം​ഗ്സ് ​തു​ട​ങ്ങി​യ​വ​യ്‌​ക്കെ​തി​രെ​ ​റി​പ്പോ​ർ​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.