ഖാൻ യൂനിസിൽ കൂട്ടപ്പലായനം

Monday 12 August 2024 7:20 AM IST

ടെൽ അവീവ്: ഗാസ സിറ്റിയിൽ അഭയകേന്ദ്രമായി പ്രവർത്തിച്ച സ്കൂൾ തകർത്തതിന് പിന്നാലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രയേൽ. മേഖലയിൽ ഹമാസ് ആക്രമണം ശക്തമാണെന്ന് കാട്ടിയാണ് നീക്കം. ശനിയാഴ്ച രാത്രി മുതൽ ആയിരക്കണക്കിന് പാലസ്തീനികളാണ് ഖാൻ യൂനിസിൽ നിന്ന് പലായനം ചെയ്തത്. ഖാൻ യൂനിസിന്റെ കിഴക്കൻ പ്രദേശത്തേക്ക് ഇസ്രയേലി ടാങ്കുകൾ കഴിഞ്ഞ ദിവസം പ്രവേശിച്ചിരുന്നു. 39,800 ഓളം പേരാണ് ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.