അഖില കേരള ചിത്രരചനാ മത്സരം

Wednesday 14 August 2024 12:44 AM IST

കായംകുളം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കായംകുളം ബോധി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചക്ക് 1.30 ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഓഡിറ്റോറിയത്തിൽ അഖില കേരള ചിത്രരചനാ മത്സരം നടക്കും.വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്‌ജി ഉദ്ഘാടനം ചെയ്യുന്നു. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയ്ന്റിംഗ് ഇനങ്ങളിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉച്ചക്ക് 1.30 ന് മുമ്പായി മത്സരസ്ഥലത്ത് പേര് രജിസ്‌റ്റർ ചെയ്യണം.