സംവിധാനം സജീവ് പാഴൂർ നായിക നിമിഷ സജയൻ
തിരക്കഥാകൃത്ത് സജീവ് പാഴൂർ ഇനി സംവിധായകൻ. നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന 'എന്ന വിലൈ' എന്ന ചിത്രത്തിന്റെ ചിത്രീകരണം രാമേശ്വരത്ത് പുരോഗമിക്കുന്നു. ഫഹദ് ഫാസിൽ നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും നേടിയ സജീവ് പാഴൂർ കേശു ഈ വീടിന്റെ നാഥൻ, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്.
ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ പൂർത്തിയാകും. പാൻ ഇന്ത്യൻ തമിഴ് ചിത്രമായി ഒരുങ്ങുന്ന എന്ന വിലൈപൂർണ്ണമായും ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ്.
വൈ ജി മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി ആണ് നിർമ്മാണം. ഛായാഗ്രഹണം: ആൽബി ആന്റണി, സംഗീത സംവിധാനം: സാം സിഎസ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ: എം. ശിവകുമാർ, ആർട്ട് ഡയറക്ടർ: കെ ശിവകൃഷ്ണ, പി.ആർ.ഒ: ശബരി.