അർജുന്റെ ലോറിയുടെ ജാക്കി നദിയിൽ കിട്ടി
Wednesday 14 August 2024 12:00 AM IST
അങ്കോള ( ഉത്തര കർണ്ണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി ഇന്നലെ പുനരാരംഭിച്ച തിരച്ചിലിൽ ട്രക്കിന്റെ ഹൈഡ്രോളിക് ജാക്കി കണ്ടെടുത്തത് പ്രതീക്ഷയായി.
ഗംഗാവലി നദിയിൽ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപ്പെയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വൈകിട്ട് നാലരയോടെ ജാക്കിയും ഒരു ഇരുമ്പ് കഷണവും കണ്ടെടുത്തത്. ജാക്കി അർജുൻ ഓടിച്ച ട്രക്കിന്റേത് തന്നെയെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ട്രക്കിന്റെ ചുവപ്പ് നിറമാണ് ജാക്കിക്കും.ജാക്കി ലഭിച്ചിടത്തു തന്നെ ലോറിയും ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു.