ശ്രീലങ്കയിലേക്ക് കപ്പൽ സർവീസ് പുനരാരംഭിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കങ്കേശൻ തുറയിലേക്ക് 'ശിവഗംഗ' എന്ന യാത്രാക്കപ്പൽ ശനിയാഴ്ച പരീക്ഷണയാത്ര നടത്തി. 15നുശേഷം സർവീസ് തുടങ്ങും. നാലു മണിക്കൂർ കൊണ്ട് ശ്രീലങ്കയിലെത്താം.
കപ്പൽ സർവീസിന്റെ ചുമതലയേറ്റെടുത്ത ഇൻഡ് ശ്രീഫെറി സർവീസസിനുവേണ്ടി അൻഡമാനിൽനിന്നാണ് 'ശിവഗംഗ' എത്തിച്ചത്. പരീക്ഷണയാത്രയിൽ രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെട്ട കപ്പൽ ഉച്ചയ്ക്ക്12ന് കാങ്കേശൻ തുറയിലെത്തി. കഴിഞ്ഞവർഷം ഒക്ടോബർ 14ന് കപ്പൽ സർവീസ് ഉദ്ഘാടനം ചെയ്തിരുന്നു. ലക്ഷദ്വീപിൽ സർവീസ് നടത്തിയിരുന്ന ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലാണ് സർവീസ് നടത്തിയത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം സർവീസ് നിറുത്തിവയ്ക്കുകയായിരുന്നു.
സീറ്രുകൾ, യാത്രാ നിരക്ക്
സാധാരണ ക്ലാസിൽ സീറ്റുകൾ.......... 133, നിരക്ക് ₹5,000
പ്രീമിയം ക്ലാസിൽ സീറ്റുകൾ.................. 23, നിരക്ക് ₹7,500
കൊണ്ടുപോകാവുന്ന ലഗേജ് ...............60 കിലോഗ്രാം
ഹാൻഡ് ബാഗിൽ................................... 5 കിലോഗ്രാം