ഹർജിക്കാരന്റെ ഭീഷണി വേണ്ടെന്ന് സുപ്രീംകോടതി

Wednesday 14 August 2024 12:48 AM IST

ന്യൂഡൽഹി : ഹ‌‌ർജി തള്ളിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഹർജിക്കാരൻ പറഞ്ഞത് സുപ്രീംകോടതിയെ ചൊടിപ്പിച്ചു. പരിധിക്കകത്ത് നിന്ന് സംസാരിക്കണമെന്നും, ഭീഷണി വേണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് താക്കീത് നൽകി. രാജ്യത്തെ എൻജിനീയറിംഗ് കോളേജുകളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രാഷ്ട്രപതി,​ പ്രധാനമന്ത്രി,​ സുപ്രീംകോടതി ജഡ്‌ജിമാർ എന്നിവരെയാണ് എതിർകക്ഷികളാക്കിയത്. ഹർജിയിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയപ്പോഴാണ് ഭീഷണി. ഇതോടെ,​ കോടതി ഹർജി തീർപ്പാക്കി. സുപ്രീകോടതിയുടെ നിയമസഹായ വേദിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ഹർജിക്കാരന് കൗൺസലിംഗ് ആവശ്യമാണെന്നും പറഞ്ഞു.

Advertisement
Advertisement