സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി ആർ. ബിന്ദു അഭിവാദ്യം സ്വീകരിക്കും

Thursday 15 August 2024 12:00 AM IST

തൃശൂർ: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ ഇന്ന് മന്ത്രി ഡോ. ആർ. ബിന്ദു ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.30ന് പരേഡ് അണിച്ചേരും. 8.35ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. ഒമ്പതിന് മുഖ്യാതിഥിയായ മന്ത്രി എത്തും. 9.2ന് പതാക ഉയർത്തും. 9.7ന് പരേഡ് പരിശോധിക്കും. 9.12ന് പരേഡ് മാർച്ച് പാസ്റ്റ്, സ്വാതന്ത്ര്യദിന സന്ദേശം നൽകും. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, തുടങ്ങിയ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഭരണസിരാ കേന്ദ്രമായ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും.

Advertisement
Advertisement