അർജുനെ കാണാതാ ഒരു മാസം; മരങ്ങളും പാറകളും തിരച്ചിലിന് തടസം

Wednesday 14 August 2024 10:16 PM IST

അങ്കോള (ഉത്തര കർണ്ണാടക ): ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഒരു മാസം. കഴിഞ്ഞ ജൂലായ് 16 ന് രാവിലെയാണ് അർജുനും ട്രക്കും ഗംഗാവലി പുഴയിൽ മറഞ്ഞത്. കാണാതായവരെയും വാഹനങ്ങളെയും തിരയുന്നതിനായി, കാർവാർ ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം കാർവാറിലെ നേവൽ ബേസിൽ നിന്നുള്ള ഇന്ത്യൻ നേവി (ഐഎൻ) മുങ്ങൽ വിദഗ്ധർ ഗംഗാവലി നദിയിൽ തിരച്ചിൽ ഊർജിതമാക്കി.

നദിയുടെ ഒഴുക്ക് കുറയുകയും വെള്ളത്തിനടിയിലുള്ള സോണാറുകൾ ഉപയോഗിച്ച് വിപുലമായ ഇമേജറി വിശകലനം നടത്തുകയും ചെയ്തതിനാലാണ് തിരച്ചിൽ സാദ്ധ്യമായത്. ആഗസ്റ്റ് 14 ന് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഡൈവിംഗ് ഓപ്പറേഷനിൽ ഒരു ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. കാര്യമായ അവശിഷ്ടങ്ങൾ, കനത്ത പാറകൾ, മരങ്ങൾ മുതലായവ സാദ്ധ്യതയുള്ള സ്ഥാനങ്ങൾക്ക് മുകളിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ, ഇതിന് ഡ്രഡ്ജിംഗ് ആവശ്യമാണെന്ന് നാവിക സേന അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisement
Advertisement