വഴിവിളക്കുകൾ തെളിഞ്ഞു

Thursday 15 August 2024 1:34 AM IST

പൂച്ചാക്കൽ: നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ,അരൂക്കുറ്റി പാലത്തിലെ വഴിവിളക്കുകൾ ഇന്നലെ തെളിഞ്ഞു. അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതു മൂലം വലിയ ഗതാഗത കുരുക്കാണ് പാലത്തിലുള്ളത്. മാസങ്ങളായി വഴിവിളക്കുകൾ തെളിയാതെ ഇരുട്ടു വ്യാപിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി ഉൾപ്പെടെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ദലീമ ജോജോ എം.എൽ.എ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ രാഖ ആന്റണി, ഡെൽറ്റ ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിന് പരിഹാരമുണ്ടായത്.

Advertisement
Advertisement