അഭിഷേക് സിംഗ്‌വി തെലങ്കാനയിൽ രാജ്യസഭാ സ്ഥാനാർത്ഥി
Thursday 15 August 2024 2:02 AM IST
ന്യൂഡൽഹി: തെലങ്കാനയിൽ ജയമുറപ്പുള്ള രാജ്യസഭാ സീറ്റിൽ കോൺഗ്രസ് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്‌വിയെ സ്ഥാനാത്ഥിയായി പ്രഖ്യാപിച്ചു. ബി.ആർ.എസ് എംപി കെ.കേശവ റാവു രാജിവച്ച ഒഴിവിലേക്ക് സെപ്‌തംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ കോൺഗ്രസിന് ജയിച്ച് രാജ്യസഭാ അംഗബലം 27 ആക്കാം.ഇക്കൊല്ലമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച സിംഗ്‌വി ആറ് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് സ്വതന്ത്രൻമാരും ബി.ജെ.പിക്ക് ക്രോസ് വോട്ടു ചെയ്‌തതിനെ തുടർന്ന് തോറ്റിരുന്നു.