സ്ത്രീധന പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
Thursday 15 August 2024 1:36 AM IST
കൊടുങ്ങല്ലൂർ: സ്ത്രീധന പീഡനക്കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ. കള്ളശ്ശേരി ഗാന്തിഗിരി മധുരവേളി വീട്ടിൽ ഷിംജിത്ത് (42) ആണ് അറസ്റ്റിലായത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. മുൻഭാര്യയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോവുകയുമായിരുന്നു. പലവട്ടം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അഷ്ടമിച്ചിറ പറമ്പി റോഡിൽ ഒളിവിൽ താമസിച്ചുവരവെയാണ് അറസ്റ്റിലായത്. ഇൻസ്‌പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ: തോമാസ്, ജെയ്‌സൺ, സി.പി.ഒമാരായ വിപിൻ കൊല്ലറ, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.