കെ. സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

Thursday 15 August 2024 1:39 AM IST

ന്യൂഡൽഹി : എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പിയെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും, റദ്ദാക്കണമെന്നുമാണ് ആവശ്യം. സുധാകരനെതിരെ തെളിവുണ്ടെന്നും അറിയിച്ചു.

1995 ഏപ്രിൽ 12ന് ഇ.പി. ജയരാജനെ രാജധാനി എക്‌സ്‌പ്രസിൽ വെടി വച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ സുധാകരൻ താമസിച്ചിരുന്ന മുറിയിൽ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.

Advertisement
Advertisement