കിഷിദ രാജിവച്ചേക്കും
Thursday 15 August 2024 7:33 AM IST
ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ (67) രാജിവയ്ക്കാനൊരുങ്ങുന്നു. അടുത്ത മാസം നടക്കുന്ന തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽ.ഡി.പി) നേതൃ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നേതാവിനെ പാർട്ടി തിരഞ്ഞെടുത്ത ശേഷം അദ്ദേഹം പദവി ഒഴിയുമെന്നാണ് റിപ്പോർട്ട്.
2021 ഒക്ടോബറിലാണ് കിഷിദ അധികാരത്തിലെത്തിയത്. പാർട്ടിയിലെ അഴിമതി വിവാദവും ജീവിതച്ചെലവ് കുതിച്ചുയർന്നതും ജാപ്പനീസ് ജനതയ്‌ക്കിടെയിൽ കിഷിദയ്ക്കുള്ള പിന്തുണ കുത്തനെ ഇടിയാൻ കാരണമായി.