108 ആംബുലൻസ് : നഴ്‌സുമാരെ നിയമിക്കുന്നു

Saturday 17 August 2024 1:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന ശേഷം ഉടൻ നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kl_hr@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement