സോളാർ പാർക്ക് നിർമ്മാണം തടഞ്ഞു

Friday 16 August 2024 9:24 PM IST

കാഞ്ഞങ്ങാട്: വെള്ളുട ദുർഗ ഭഗവതി ക്ഷേത്രത്തിന് സമീപം സോളാർ പാർക്ക് സ്ഥാപിക്കാൻ എത്തിയവരെ ജനകീയ ഗ്രാമസംരക്ഷണ സമിതി പ്രവർത്തകർ തടഞ്ഞു. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇതിന് അനുമതി വാങ്ങിയതെന്ന് നാട്ടുകാർ ആരോപിച്ചു. സംഘർഷം കണക്കിലെടുത്ത് സ്ഥലത്ത് ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിൽ നൂറോളം പോലീസുദ്യോഗസ്ഥർ എത്തിയിരുന്നു. മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡും, കോടോം ബേളൂർ പഞ്ചായത്ത് 18 വാർഡിലുമായാണ് സോളാർ പാർക്ക് സ്ഥാപിക്കുന്നത്. ഇതിനകം തന്നെ അഞ്ഞൂറിലധികം ഏക്കർ സ്ഥലത്ത് സോളാർ പാനൽ സ്ഥാപിച്ചുകഴിഞ്ഞു. ഗ്രാമ ജനകീയ സമിതി ഭാരവാഹികളായ എ.വേലായുധൻ, ബാബു അഞ്ചാംവയൽ, പ്രേംരാജ് കാലിക്കടവ്, എം.പ്രശാന്ത്, ഭാസ്‌കരൻ ചെമ്പിലോട്ട്, അശോകൻ മുട്ടത്ത്, ശ്രീജിത്ത് പറക്കളായി, സുനിൽകുമാർ മുല്ലച്ചേരി, ഗംഗാധരൻ കാനത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്..

Advertisement
Advertisement