സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

Saturday 17 August 2024 1:18 AM IST

തൃശൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് കൂർക്കഞ്ചേരി യൂണിറ്റിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഡോ.വി.സി. ദീപിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ബാലവേദി പ്രസിഡന്റ് എം.ബി.ശ്രീനന്ദ അദ്ധ്യക്ഷത വഹിച്ചു. ബാലവേദിയുടെ സജീവ പ്രവർത്തക എം.എസ്.ശിവാനി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ടി.എസ്.അനിഷ്‌ക, ടി.എസ്.അശ്വിക, ഇവാനാ റോസ്, അലിക അനുരൂപ്, കെ.എസ് വാമിക കലാപരിപാടികൾ അവതരിപ്പിച്ചു. തൃശൂർ മേഖലാ വൈസ് പ്രസിഡന്റ് എം.ആർ.സന്തോഷ് കുമാർ, കൂർക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഡോ.വി.സി.ദീപ് , മെമ്പർമാരായ വി.ഡി.സാത്വിക്, എം.ഉഷ എന്നിവർ നേതൃത്വം നൽകി. ബാലവേദി വൈസ് പ്രസിഡന്റ് എം.എസ്.നിരഞ്ജൻ, ജോ. സെക്രട്ടറി കാർത്തിക് ദിനേഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement