ഇന്ദ്രജിത്തും അനശ്വര രാജനും ,​ മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‍ലർ ലിറിക്കൽ വീഡിയോ

Monday 19 August 2024 6:00 AM IST

ഇന്ദ്രജിത്തും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തുന്ന ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആന്റ് മിസിസ് ബാച്ച്ലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. 'പതിത ഹൃദയ ' എന്ന ഗാനമാണ് പുറത്തിറങ്ങിയത് .
മഹേഷ് ഗോപാലിന്റെ വരികൾക്ക് ഈണം നൽകുന്നത് പി .എസ്‌. ജയഹരി ആണ് .ജെ' മൈമയും, മീന മേലത്തും ചേർന്നാണ് ആലാപനം
മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത് സനൂപ് പ്രദീപ് )ഡയാന ഹമീദ് , റോസിൻ ജോളി , ബിജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് മറ്റ് താരങ്ങൾ.
ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന് അർജുൻ ടി. സത്യൻ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കെ. സോമൻ, കലാ സംവിധാനം - സാബു റാം,
ആഗസ്റ്റ് 23 ന് റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.

Advertisement
Advertisement