ആസിഫും അപർണയും വാനരന്മാരും കിഷ്കിന്ധാ കാണ്ഡം ടീസർ

Monday 19 August 2024 6:00 AM IST

ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ദിൻജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡം ടീസർ പുറത്ത്. ഒാണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴലുകൾ രവി, ഷെബിൻ ബെൻസണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ബാഹുൽ രമേഷ് നിർവഹിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകനും ബാഹുൽ രമേഷ് ആണ്.
എഡിറ്റർ :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്,വിതരണം: ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ് , പ്രോജക്ട് ഡിസൈൻ: കാക്ക സ്റ്റോറീസ് പി. ആർ. ഒ: ആതിര ദിൽജിത്ത്.

Advertisement
Advertisement