കോസ്റ്റ് ഗാ‌ർ‌ഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു,​ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ

Sunday 18 August 2024 10:17 PM IST

ചെന്നൈ; ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ രാത്രി ഏഴു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക് രണ്ടരയോടെ ഐ.എൻ.എസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ ചെന്നൈയിലെ രാജീവ്‌ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു രാകേഷ് പാൽ. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്,​ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് പാൽ കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലായിൽ അദ്ദേഹം തീരസംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റു. 34​ ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നി​ടെ​ ​ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ് ​ഗാ​ർ​ഡി​ലെ​ ​വി​വി​ധ​ ​പ​ദ​വി​ക​ൾ​ ​അ​ല​ങ്ക​രി​ച്ചു.​ ​സ​മു​ദ്ര​മാ​ർ​ഗം​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച,​ ​കോ​ടി​ക​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​മ​യ​ക്കു​മ​രു​ന്നും​ ​സ്വ​ർ​ണ​വും​ ​പി​ടി​കൂ​ടി​യ​ത് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​സു​പ്ര​ധാ​ന​ ​ദൗ​ത്യ​ങ്ങ​ൾ​ ​രാ​കേ​ഷ് ​പാ​ലി​ന് ​കീ​ഴി​ൽ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ത​ത്ര​ക്ഷ​ക് ​മെ​ഡ​ൽ,​പ്ര​സി​ഡ​ന്റി​ന്റെ​ ​ത​ത്ര​ക്ഷ​ക് ​മെ​ഡ​ൽ,​അ​തി​വി​ശി​ഷ്ട​ ​സേ​വാ​ ​മെ​ഡ​ൽ​ ​എ​ന്നീ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​ ​ദീ​പ​ ​പാ​ൽ.​ ​മ​ക്ക​ൾ​ ​സ്‌​നേ​ഹ​ൽ,​ത​രു​ഷി.

മൃതദേഹം നിയമപരമായ നടപടികൾക്ക് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ്‌ഗാർ‌ഡ് വൃത്തങ്ങൾ അറിയിച്ചു.

Advertisement
Advertisement