എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ ​

Sunday 18 August 2024 11:04 PM IST

കൊ​ച്ചി​:​ ​എ​ട്ടു​ ​വ​യ​സു​കാ​രി​യോ​ട് ​ ലൈംഗികാതിക്രമം നടത്തിയതിന് ​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പോ​ക്സോ​ ​വ​കു​പ്പ് ​ചു​മ​ത്തി​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​പ​ച്ചാ​ള​ത്തെ​ ​ഒ​രു​ ​മ​ദ്ര​സ​യി​ലെ​ ​താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​ക​റു​ക​പ്പി​ള്ളി​ ​സ്വ​ദേ​ശി​ ​അ​ൻ​സാ​രി​യാ​ണ് ​(60​)​ ​പി​ടി​യി​ലാ​യ​ത്.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.

മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന് ​ര​ണ്ടാം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​യോ​ട് ​വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​മാ​താ​പി​താ​ക്ക​ളെ​ ​അ​റി​യി​ച്ചു.​ ​അ​വ​ർ​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കി. മ​റ്റൊ​രാ​ൾ​ക്ക് ​പ​ക​ര​ക്കാ​ര​നാ​യി​ ​അ​ടു​ത്തി​ടെ​യാ​ണ് ​അ​ൻ​സാ​രി​ ​മ​ദ്ര​സ​യി​ൽ​ ​എ​ത്തി​യ​ത്.​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​മ​ദ്ര​സ​യി​ൽ​ ​മ​ത​പ​ഠ​നം.​ ​മ​റ്റ് ​കു​ട്ടി​ക​ളു​ടെ​യും​ ​മൊ​ഴി​ക​ൾ​ ​പൊ​ലീ​സ് ​രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.​ ​വി​വാ​ഹി​ത​നും​ 27​കാ​ര​ന്റെ​ ​പി​താ​വു​മാ​ണ് ​പ്ര​തി.​ ​ഇ​യാ​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement