സംസ്ഥാന സമ്മേളനം
Tuesday 20 August 2024 12:08 AM IST
ആലപ്പുഴ : നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി മുഖ്യപ്രസംഗം നടത്തി. നിരണം ഭദ്രാസന മുൻ അധിപൻ ഡോ. ഗീവർഗീസ് മാർകൂറിലോസ് മുഖ്യാഥിതിയായി. കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ, എൻ.വിനോദ് കുമാർ, സി.വിജയൻ, സി.പ്രഭാകരൻ, കെ.ശിവാനന്ദൻ, വി.ജെ.ലാലി, സാം ഈപ്പൻ, സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, ജോൺ സി.ടിറ്റോ, ജോസ് കാവനാട്, കെ.ബി.മോഹനൻ, ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, മാത്യൂസ് കോട്ടയം, സുനു പി.ജോർജ്, ഫാ. തോമസ് ഇരുമ്പുകുത്തി, ജോഷി നെടുമുടി എന്നിവർ സംസാരിച്ചു.