അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോ. ശില്പശാല

Tuesday 20 August 2024 9:28 PM IST

കാഞ്ഞങ്ങാട്: അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ.ടി.യു) ജില്ല ശില്പശാല കാഞ്ഞങ്ങാട് മേലാംകോട്ട് എ.കെ.ജി മന്ദിരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. അംഗൻവാടി ജീവനക്കാരുടെ ഗ്രാറ്റ്യൂറ്റി വിഷയത്തിൽ 2022 ഏപ്രിൽ 25 ന്റെ സുപ്രീം കോടതി വിധി ഉടൻ നടപ്പിലാക്കണമെന്നും, അംഗൻവാടികളെ സ്ഥിരം സംവിധാനം ആക്കി മാറ്റുകയും 45ാം ഐ.എൽ.സി സിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ശില്പശാലയിൽ ആവശ്യപ്പെട്ടു. സി ഐ.ടി.യു ജില്ലാ സെക്രട്ടറി സാബു അബ്രഹാം ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് പി.വി.വസന്ത അദ്ധ്യക്ഷത വഹിച്ചു. പി.വസന്തകുമാരി, പി.സാവിത്രി, പി രാധാമണി, എം.പത്മിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാഗിണി സ്വാഗതം പറഞ്ഞു.

Advertisement
Advertisement