അന്വേഷണത്തിന് വനിത ഐ.പി.എസ് ഓഫീസറെ ചുമതലപ്പെടുത്തണം : എം.എം ഹസൻ

Wednesday 21 August 2024 1:05 AM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കാൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നാണ് യു.ഡി.എഫ് നിർദ്ദേശമെന്ന് എം.എം ഹസൻ. സർക്കാർ നാലര വർഷം പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമാണ്. ലെെംഗീക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിന് വൈകുന്നു എന്നും അദ്ദേഹം ചോദിച്ചു.

 ഹേ​മ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ട​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം​:​കെ. ​സു​രേ​ന്ദ്രൻ

ഹേ​മ​ ​ക​മ്മീ​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ. സി​നി​മാ​ ​സെ​റ്റു​ക​ളി​ലെ​ ​സ്ത്രീ​വി​രു​ദ്ധ​ത​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടെ​ടു​ക്ക​ണം.​ ​സെ​റ്റു​ക​ളി​ൽ​ ​ശു​ചി​മു​റി​ക​ളും​ ​വ​സ്ത്രം​ ​മാ​റാ​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.​ ​വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മു​ള്ള​ ​നി​ല​പാ​ടെ​ടു​ത്ത​ത് ​ഇ​നി​യെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​തി​രു​ത്താ​ൻ​ ​ത​യ്യാ​റാ​വ​ണം.​ ​ഇ​ര​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​മ​റ​ച്ചു​വെ​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​നി​യ​മ​പ​ര​മാ​യ​ ​ബാ​ധ്യ​ത​യാ​ണ്.​ ​എ​ന്നാ​ൽ​ ​അ​തി​ക്ര​മം​ ​ന​ട​ത്തി​യ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​മ​റ​ച്ചു​വെ​ച്ച​ത് ​എ​ന്തി​നാ​ണ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement