തെളിയുന്നത് സർക്കാരിന്റെ ഇച്ഛാശക്തി: എം.വി.ഗോവിന്ദൻ

Wednesday 21 August 2024 1:16 AM IST

സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോടതിയിലെ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തി.പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും.പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ജീർണ്ണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യങ്ങളും കൈകാര്യം ചെയ്തു. സർക്കാരിന് ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

 സ​ർ​ക്കാ​ർ​ ​ശ്ര​മം​ ​പീ​ഡ​ക​രെ സം​ര​ക്ഷി​ക്കാ​ൻ​:​ ​കെ.​ ​സു​ധാ​ക​രൻ

ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​സ്ത്രീ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​പ​രാ​ജ​യ​മാ​ണെ​ന്ന് ​തെ​ളി​യി​ച്ചെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലു​ട​ൻ​ ​കേ​സെ​ടു​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നു​ണ്ട്.​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ ​സ​ർ​ക്കാ​ർ​ ​വാ​ദം​ ​പീ​ഡ​ക​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​താ​ണ്.
സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മം​ ​ന​ട​ത്തു​ന്ന​വ​രെ​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​ര​ണം.​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ശു​പാ​ർ​ശ​ക​ളു​ടെ​ ​പ്രാ​യോ​ഗി​ക​ത​ ​സി​നി​മാ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​ന​ട​പ്പാ​ക്ക​ണം.​ ​ആ​ഭ്യ​ന്ത​ര​ ​-​ ​സാം​സ്‌​കാ​രി​ക​ ​-​ ​തൊ​ഴി​ൽ​ ​വ​കു​പ്പു​ക​ൾ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​ഗൗ​ര​വം​ ​ഉ​ൾ​ക്കൊ​ണ്ട് ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​ഇ​ത് ​ആ​രെ​ ​സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മ​ടി​ക്കു​ന്ന​തി​ലും​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

​മ​ന്ത്രി​ ​സ​ജി​ചെ​റി​യാ​ൻ​ ​രാ​ജി​വെ​ക്ക​ണം​:​വി.​മു​ര​ളീ​ധ​രൻ

ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ ​പോ​ക്‌​സോ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​കു​റ്റ​കൃ​ത്യം​ ​അ​റി​ഞ്ഞി​ട്ടും​ ​മ​റ​ച്ചു​ ​വെ​ച്ചു​കൊ​ണ്ട് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ലം​ഘ​നം​ ​ന​ട​ത്തി​യ​ ​സ​ജി​ ​ചെ​റി​യാ​ന് ​മ​ന്ത്രി​യാ​യി​ ​തു​ട​രാ​ൻ​ ​അ​ർ​ഹ​ത​യി​ല്ലെ​ന്നും​ ​രാ​ജി​വെ​ക്ക​ണ​മെ​ന്നും​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​ഞ്ചു​വ​ർ​ഷം​ ​അ​ട​യി​രു​ന്ന​ത് ​കു​റ്റ​വാ​ളി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​നെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.

 പ​ഠി​ക്കാ​തെ അ​ഭി​പ്രാ​യം​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല​:​ ​ബ്ലെ​സി

ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​ഠി​ക്കാ​തെ​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ബ്ലെ​സി​ ​പ​റ​ഞ്ഞു.​ ​റി​പ്പോ​ർ​ട്ട് ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​യോ​ടെ​ ​സം​ഘ​ട​നാ​ ​ത​ല​ത്തി​ലാ​ണ് ​പ്ര​തി​ക​രി​ക്കേ​ണ്ട​ത്.​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്ന​തു​പോ​ലെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​ത​ന്റെ​ ​അ​നു​ഭ​വ​ത്തി​ൽ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​തൊ​ഴി​ൽ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​നി​ല​വി​ൽ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​ക​മ്മി​റ്റി​യു​ടെ​ ​ക​ണ്ടെ​ത്ത​ലു​ക​ളെ​ ​നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും​ ​ബ്ലെ​സി​ ​കൊ​ച്ചി​യി​ൽ​ ​പ​റ​ഞ്ഞു.

 മൊ​ഴി​ ​ന​ൽ​കി​യ​വ​ർ​ ​പ​രാ​തി​ ​ന​ൽ​കി​യാൽ കേ​സെ​ടു​ക്ക​ണം​:​കെ.​കെ​ ​ശൈ​ലജ

ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​ഷ​ന് ​ര​ഹ​സ്യ​മൊ​ഴി​ ​ന​ൽ​കി​യ​വ​ർ​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​ത​യാ​റാ​യാ​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​കെ.​കെ.​ ​ശൈ​ല​ജ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​മൊ​ഴി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ത്രം​ ​കേ​സെ​ടു​ക്കാ​ൻ​ ​സാ​ങ്കേ​തി​ക​ ​പ്ര​യാ​സ​മു​ണ്ടാ​കും.​ ​കോ​ട​തി​യി​ൽ​ ​തെ​ളി​വു​ക​ളാ​ണ് ​പ്ര​ധാ​നം.​ ​സി​നി​മ​ ​രം​ഗ​ത്ത് ​ശു​ദ്ധീ​ക​ര​ണം​ ​വേ​ണം.​ ​ജ​നം​ ​ആ​രാ​ധി​ക്കു​ന്ന​വ​ർ​ ​അ​തി​ന് ​മു​ൻ​കൈ​യെ​ടു​ക്ക​ണം.​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ​ഞെ​ട്ടി​പ്പി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​സി​നി​മ​ ​മേ​ഖ​ല​ ​മു​ത​ലാ​ളി​ത്വ​ ​മേ​ഖ​ല​യാ​യി​ ​മാ​റി.​ ​സ​മ്പ​ത്തു​ള്ള​വ​ർ​ ​അ​ധി​കാ​ര​ ​ദു​ർ​വി​നി​യോ​ഗം​ ​ചെ​യ്യു​ന്നു.​ഇ​ത് ​മാ​റ്റാ​ൻ​ ​സി​നി​മാ​ ​രം​ഗ​ത്ത് ​അ​ടി​മു​ടി​ ​പ​രി​ഷ്‌​ക്ക​ര​ണം​ ​ആ​വ​ശ്യ​മാ​ണ്.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​അ​രാ​ജ​ക​ത്വം​ ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഇ​പ്പോ​ൾ​ ​സാ​ധി​ക്കും.​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്ത് ​വി​ടാ​തി​രി​ക്കാ​ൻ​ ​ആ​രും​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​പു​റ​ത്തു​വി​ടു​ന്ന​ത് ​ശ​രി​യ​ല്ല​ ​എ​ന്ന് 2020​ൽ​ ​വി​വ​രാ​വ​കാ​ശ​ക​മ്മീ​ഷ​ന്റെ​ ​ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു.​ ​ശേ​ഷം​ ​വ​ന്ന​ ​ക​മ്മി​ഷ​ൻ​ ​പു​റ​ത്ത് ​വി​ടു​ന്ന​തി​ൽ​ ​കു​ഴ​പ്പ​മി​ല്ലെ​ന്നും​ ​പ​റ​ഞ്ഞു.​ ​അ​താ​ണ് ​റി​പ്പോ​ർ​ട്ട് ​വ​രാ​ൻ​ ​വൈ​കി​യ​തെ​ന്നും​ ​കെ.​കെ.​ശൈ​ല​ജ​ ​വി​ശ​ദീ​ക​രി​ച്ചു.

Advertisement
Advertisement