46,000 രൂപവരെ ശമ്പളം; സുപ്രീം കോടതിയിൽ പത്താം ക്ളാസ് യോഗ്യതയുള്ളവർക്ക് വൻ തൊഴിലവസരം

Thursday 22 August 2024 4:39 PM IST

സുപ്രീം കോടതിയിൽ പത്താം ക്ളാസ് യോഗ്യതയുള്ളവർക്ക് വൻ തൊഴിലവസരം. ജൂനിയർ കുക്ക് തസ്‌തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 80 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.


സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡന്റ് (കുക്കിംഗ് നോയിംഗ്) തസ്തികയിലെ 80 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് യോഗ്യതയും കുക്കിംഗ് കളിനറി ആർട്സിൽ ഒരു വർഷത്തിൽ കുറയാത്ത മുഴുവൻ സമയ ഡിപ്ലോമയും. വിമുക്തഭടൻമാർക്ക് കോംപീറ്റന്റ് അതോറിട്ടിയിൽ നിന്ന് കുക്കിംഗ്, കാറ്ററിംഗ് ട്രേഡ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് മികച്ച ഹോട്ടലിലോ, റസ്റ്ററന്റിലോ സർക്കാർ സ്ഥാപനത്തിലോ കുക്കിംഗിൽ മൂന്ന് വർഷ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം: 46,210 രൂപ.


താത്‌പര്യമുള്ളവർ https://www.sci.gov.in. എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം.
പ്രായം: 18-27. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും
എഴുത്തു പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തു പരീക്ഷയ്ക്ക് എറണാകുളത്ത് കേന്ദ്രമുണ്ട്.
അവസാന തീയതി: 12.09.2024.
(23.08.2024 മുതൽ ഓൺലൈനായി അപേക്ഷിക്കാം)

ഐ.ടി.ബി.പിയിൽ കോൺസ്റ്റബിൾ
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്റ്റബിൾ (പയനിയർ) തസ്തികയിൽ, 202 ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. താത്ക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടാൻ സാദ്ധ്യതയുണ്ട്. ശമ്പളസ്കെയിൽ: 21,700 - 69,100.
പ്രായം: 18-23.
ട്രേഡുകളും ഒഴിവും: കാർപെന്റർ-71, പ്ലംബർ- 52, മേസൺ-64, ഇലക്ട്രീഷ്യൻ-15. പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ ഐ.ടി.ഐ യുമാണ് ആവശ്യമായ യോഗ്യത.

കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, കായികശേഷി പരിശോധന, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വെബ്സൈറ്റ്: https://recr uitment.itbpolice.nic.in.
10.09.2024 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.

Advertisement
Advertisement