പ്രമുഖ യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ, പരാതി നൽകിയത് പതിനാറുകാരി
Friday 23 August 2024 10:01 AM IST
കൊച്ചി: പ്രമുഖ യൂട്യൂബർ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസിൽ അറസ്റ്റിലായി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നുപുലർച്ചെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
ഗോവിന്ദ് ആലപ്പുഴ മാന്നാർ സ്വദേശിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇയാൾക്കുള്ളത്.