ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ - യുഎസ് സഹകരണം നിർണായകം; ജെന്നിഫർ ആർ ലിറ്റിൽജോൺ
ചെന്നൈ : ജൈവവൈവിധ്യ സംരക്ഷണം മുതൽ കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതുവരെയുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിന് ശാസ്ത്ര-സാങ്കേതിക രംഗത്തെ അമേരിക്ക -ഇന്ത്യ സഹകരണം നിർണായകമാണെന്ന് യു.എസ് ആക്ടിംഗ് സ്റ്റേറ്റ് സെക്രട്ടറി ജെന്നിഫർ ആർ. ലിറ്റിൽജോൺ പറഞ്ഞു. ചെന്നൈയിലെത്തിയ യു.എസ് സ്റ്റേറ്റ് ഓഷ്യൻസ് ആൻഡ് ഇന്റർനാഷണൽ എൻവയോൺമെന്റൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് ആക്ടിംഗ് സ്റ്റേറ്റ് സെക്രട്ടറി ജെന്നിഫർ ആർ. ലിറ്റിൽജോൺ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ശാസ്ത്രരംഗത്തെ യു.എസ്. -ഇന്ത്യ സഹകരണം സംബന്ധിച്ച് നേതാക്കളുമായും വ്യവസായികളുമാും അക്കാദമിക് സ്ഥാപനങ്ങളുമായും ലിറ്റിൽജോൺ ചർച്ച നടത്തി. നദി പുനരുജ്ജീവനം, ഹരിത സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രതിരോധവും എന്നീ വിഷയങ്ങളും ചർച്ചയായി. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജിയിൽ (ഐസിഇടി) യു.എസ്-ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഒരു പ്രധാന ഘടകം കൂടിയാണിത്. ചെന്നൈ ഈ സഹകരണത്തിന്റെ ശക്തി തെളിയിക്കുന്നു! സോളാർ, ഗ്രീൻ ടെക്നോളജി രംഗത്തെ നവീന കണ്ടുപിടിത്തങ്ങൾ മുതൽ ചെന്നൈയിലെ ജലപാതകൾ ഹരിതമാക്കാനുള്ള ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന അംബാസഡേഴ്‌സ് വാട്ടർ എക്‌സ്‌പെർട്ട്സ് പ്രോഗ്രാം തുടങ്ങിയ പദ്ധതികളിലൂടെ ചെന്ന്നൈയ്ക്ക് മികച്ച പുരോഗതിയും കെട്ടിപ്പടുക്കാനും കഴിയുമെന്നും ജെന്നിഫർ പറഞ്ഞു.
യു.എസിലെ സോളാർ ടെക്‌നോളജി കമ്പനിയായ ഫസ്റ്റ് സോളാറിന്റെ ശ്രീപെരുമ്പത്തൂരിലെ നിർമ്മാണ പ്ലാന്റെും ജെന്നിഫർ ലിറ്റിൽജോൺ സന്ദർശിച്ചു. ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിൽ, ഹരിത സാങ്കേതികവിദ്യയ്ക്കും ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കുമായി സമർപ്പിച്ചിരിക്കുന്ന സൗകര്യങ്ങൾ അവർ വിലയിരുത്തി,. പരിസ്ഥിതി വിഷയങ്ങളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത സാങ്കേതിക സംരംഭകരുമായി റൗണ്ട് ടേബിൾ ചർച്ചയിലും പങ്കെടുത്തു. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന സമ്മേളനത്തിലും ലിറ്റിൽജോൺ ഭാഗഭാക്കായി.
ചെന്നൈ മേയർ ആർ.പ്രിയ, ചെന്നൈ കോൺസൽ ജനറൽ ക്രിസ് ഹോഡ്ജസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിലും നദികൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുൾപ്പെടെയുള്ള ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു. . അംബാസഡേഴ്‌സ് വാട്ടർ എക്‌സ്‌പെർട്‌സ് പ്രോഗ്രാമിലൂടെ ചെന്നൈയുമായി സഹകരിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ലിറ്റിൽജോൺ ചൂണ്ടിക്കാട്ടി. നദി പുനരുജ്ജീവനം, പരിസ്ഥിതി സിവിൽ സൊസൈറ്റി പ്രതിനിധികൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റേറ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുമായും ചർച്ച നടത്തി.