യു.എസ്-മെക്‌സിക്കോ അതിർത്തിയിൽ മെതാംഫെറ്റാമൈൻ പിടിച്ചെടുത്തു

Sunday 25 August 2024 12:38 AM IST

വാഷിംടൺ: യുഎസ്-മെക്‌സിക്കോ അതിർത്തി വഴി കടത്താൻ ശ്രമിച്ച 5 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മെതാംഫെറ്റാമൈൻ പിടിച്ചെടുത്തു. വ്യാജ തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തണ്ണിമത്തൽ കൊണ്ടു വന്ന ട്രക്കും പിടിച്ചെടുത്തു. ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന ശക്തമായ ഉത്തേജകമാണ് വെള്ളിയാഴ്‌ച കണ്ടെത്തിയത്, ഇത് തണ്ണിമത്തൻ പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പാക്കേജുകളിലാണ് കൊണ്ടുവന്നത്. സാൻ ഡിയാഗോ തുറമുഖമായ ഒട്ടേ മെസയിൽ വച്ചാണ് ട്രക്ക് പിടികൂടിയത്. ആകെ 1,220 പൊതികളിലായി രണ്ട് ടണ്ണിലധികം മെത്താംഫെറ്റാമൈൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സിബിപി തണ്ണിമത്തൻ്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവെച്ചു. ഒട്ടേ മെസയിൽ മെക്സിക്കോയുമായുള്ള അതിർത്തിയിൽ ട്രെയിലർ കയറ്റിക്കൊണ്ടുപോയ ട്രക്ക് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തണ്ണിമത്തൻ കയറ്റുമതി എന്നാണ് 29 കാരനായ ഡ്രൈവർ പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് മെത്താംഫെറ്റാമൈൻ അടങ്ങിയിരിക്കുന്ന പാഴ്സലാണെന്ന് കണ്ടെത്തിയത്.

ഡ്രൈവറെ കൂടുതൽ അന്വേഷണത്തിനായി ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷന്റെ കസ്റ്റഡിയിൽ വിട്ടു, എതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ അതിർത്തിയിൽ നിന്ന് 300 കിലോഗ്രാം മെത്ത് ഉദ്യാഗസ്ഥർ കണ്ടെത്തിയിരുന്നു.

ഈ വർഷം ആദ്യം, കാലിഫോർണിയയിൽ സ്ക്വാഷ് കയറ്റുമതിയിൽ നിന്ന് 6 ടൺ മെത്ത് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം അതിർത്തിയിലൂടെ കടത്തുന്ന ജലാപെനോ പേസ്റ്റിന്റെ ബിന്നുകളിൽ മെത്തും കൊക്കെയ്‌നും കണ്ടെത്തിയതിനെ തുടർന്നാണിത്.

Advertisement
Advertisement