ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ

Sunday 25 August 2024 12:04 AM IST

മാന്നാർ : ചാരായവും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി. ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ മുറിയിൽ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാറിനെയാണ് (42) മാന്നാർ വലിയകുളങ്ങരയിലെ വാടകവീട്ടിൽ നിന്നും 31.500 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാറും, ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് സംഘവും പിടികൂടിയത്. എ.ഇ.ഐ ജോഷി ജോൺ, പി. ഒ ബാബു ഡാനിയേൽ, പി. ഒ ഗ്രേഡുമാരായ ആർ.അശോകൻ, ആർ. പ്രകാശ്, സി.ഇ.ഒ മാരായ സിജു. പി ശശി, പ്രദീഷ്. പി നായർ, വുമൻ സി.ഇ.ഒ മായ റ്റി.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement