കാശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി. സോപോർ മേഖലയെ പ്രത്യേക സുരക്ഷാവലയത്തിലാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. വാട്ടർഗാം മേഖലയിലാണ് ഭീകരർ വെടിവയ്‌പ് നടത്തിയത്. ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മേഖലയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ദോദ, ഉധംപൂർ അടക്കമുള്ള ജമ്മു മേഖലയിൽ കഴിഞ്ഞ് കുറേ മാസങ്ങളായി ഭീകരരുടെ ആക്രമണവും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലും തുടരുകയാണ്.
2014 കഴിഞ്ഞ് 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് സെ്ര്രപംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.
74 ജനറൽ സീറ്റുകളും ഒമ്പത് പട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റുകളാണുള്ളത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.