അമ്മയ്ക്ക്  കൂടുതൽ ഇഷ്ടം നൂറിയെ വൈറലായി രാഹുലിന്റെ പോസ്റ്റ്

Sunday 25 August 2024 12:39 AM IST

ന്യൂഡൽഹി: തന്നോടോ പ്രിയങ്കയോടോ അല്ല,​ അമ്മയ്ക്ക് കൂടുതൽ ഇഷ്ടം മറ്റൊരാളോടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വളർത്തുനായ നൂറിയെ പരിചയപ്പെടുത്തിക്കൊണ്ട് അമ്മയുടെ പ്രിയപ്പെട്ടവൾ എന്ന് രാഹുൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നൂറിയെ തോളിൽ തൂക്കി നിൽക്കുന്ന സോണിയയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. റെസൽ ടെറിയർ ഇനത്തിൽപെട്ട വളർത്തുനായയാണിത്. കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിന് ഒമ്പത് ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷമാണ് സർപ്രൈസ് ആയി രാഹുൽ അമ്മ സോണിയയ്ക്ക് നൂറിയെ സമ്മാനിച്ചത്. നോർത്ത് ഗോവയിലെ ശിവാനി പിത്രെയയും ഭർത്താവ് സ്റ്റാൻലി ബ്രഗാൻകയും നടത്തുന്ന മപുസയിലെ കെന്നലിൽ നിന്നാണ് രാഹുൽ ഈ നായ്ക്കുട്ടിയെ സ്വന്തമാക്കിയത്.

Advertisement
Advertisement