അഞ്ചുപൈസ മുടക്കേണ്ട; കുറച്ച് കടുകും കറിവേപ്പിലയും മാത്രം മതി, ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം, ആദ്യ യൂസിൽ ഫലം ഉറപ്പ്

Sunday 25 August 2024 11:27 AM IST

ഇന്ന് ചെറുപ്പക്കാർവരെ നേരിടുന്നൊരു പ്രശ്നമാണ് നര. അകാലനര കാരണം പുറത്തിറങ്ങാൻ പോലും മടിക്കുന്നവരുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിക്കാൻ സമയം ലഭിക്കാതിരിക്കുന്നതും അനാരോഗ്യകരമായ ഭക്ഷണരീതിയും മാനസിക സമ്മർദ്ദവുമെല്ലാം അകാല നരയ്ക്ക് കാരണമാവുന്നു. നര വരുമ്പോൾ കൂടുതൽ പേരും ആശ്രയിക്കുന്നത് ഹെയർ ഡൈകളെയായിരിക്കും. ഇത് മുടികൊഴിച്ചിൽ പോലുള്ള മറ്റ് പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന നാച്ചുറൽ ഹെയർ ഡൈ വീട്ടിൽതന്നെ തയ്യാറാക്കിയാലോ?

ആദ്യം ഒരു ബീറ്റ്‌റൂട്ട് എടുത്ത് കഷ്ണങ്ങളാക്കി മിക്‌സി ജാറിലേയ്ക്ക് മാറ്റാം. ഇതിലേയ്ക്ക് തേയിലവെള്ളം നല്ല കടുപ്പത്തിൽ തിളപ്പിച്ചാറ്റിയത് ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റിയിട്ട് നാലോ അഞ്ചോ സ്‌പൂൺ നീലയമരി ചേർത്ത് നന്നായി മിക്‌സ് ചെയ്യണം. മിശ്രിതം അര മണിക്കൂ‌ർ മാറ്റിവച്ചിരുന്നതിനുശേഷം മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ഷാംപൂവിട്ട് കഴുകിയ മുടിയിലാണ് മിശ്രിതം ചേർക്കേണ്ടത്. മിശ്രിതം ആദ്യമായി പുരട്ടുമ്പോൾ മൂന്ന് ദിവസം തുടർച്ചയായി പാക്ക് ഇടുമ്പോൾ നര പൂർണമായും മാറികിട്ടും. തുടർന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നര അകറ്റാൻ സഹായിക്കും.

കടുകും കറിവേപ്പിലയും ഉപയോഗിച്ചും നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കാം. വീട്ടിൽ വളർത്തിയ കറിവേപ്പിലയാണ് കൂടുതൽ നല്ലത്. നന്നായി കഴുകിയതിനുശേഷം ഈർപ്പം മാറുന്നതിനായി ഉണക്കിയെടുക്കണം. ശേഷം ഇല മാത്രമായി തണ്ടിൽ നിന്ന് വേർതിരിച്ചെടുക്കാം.

ഒരാൾക്ക് മുടിയിൽ തേയ്ക്കാൻ ആറ് സ്‌പൂൺ കടുകാണ് വേണ്ടത്. കടുക് ചീനച്ചട്ടിയിലോ ഇരുമ്പ് ചട്ടിയിലോ ഇട്ട് ചെറുതീയിൽ ചൂടാക്കിയെടുക്കാം. എണ്ണ ഒഴിക്കാതെയാണ് ഇങ്ങനെ ചെയ്യേണ്ടത്. കടുക് നല്ല കറുത്ത നിറമാകുമ്പോൾ കറിവേപ്പില ചേർത്ത് വറുത്തെടുക്കണം. കടുകും കറിവേപ്പിലും കറുത്ത നിറത്തിലാവുമ്പോൾ തണുത്തതിനുശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കാം. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരി ച്ചെടുക്കാം. ഇതിൽ നിന്ന് ആവശ്യത്തിന് പൊടിയെടുത്ത് ആവശ്യത്തിന് എണ്ണ ചേർത്ത് മിശ്രിതമാക്കി തലമുടിയിൽ തേച്ചുകൊടുക്കാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ചെയ്യുന്നതോടെ പൂ‌ർണമായി നര മാറികിട്ടും. ശേഷം മാസത്തിൽ ഒരു തവണ മിശ്രിതം തേച്ചുകൊടുത്താൽ മതി. നേരത്തെ തയ്യാറാക്കിയ പൊടിയിൽ കറ്റാർവാഴ ജെൽ യോജിപ്പിച്ചും മിശ്രിതം തയ്യാറാക്കം.

Advertisement
Advertisement