ഭൂമിയിൽ ഇനി സ്‌ത്രീകൾ മാത്രമേ ജനിക്കുകയുള്ളോ?​ ആണുങ്ങൾക്ക് എന്തുസംഭവിക്കും?​ പഠനങ്ങൾ തെളിയിക്കുന്നത് വിചിത്രമായ കാര്യം

Sunday 25 August 2024 3:58 PM IST

പുരുഷനുമായി ബന്ധപ്പെട്ട വൈ ക്രോമസോമിന് നിർണായക മാറ്റം വരുന്നതായി പഠനങ്ങളിൽ കണ്ടെത്തി. വൈ ക്രോമസോമിന്റെ വലിപ്പം കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈക്രോമസോം വലുപ്പം കുറയുകയും ഭാവിയിൽ അപ്രത്യക്ഷമാകുകയും ചെയ്‌തേക്കാം എന്നാണ് വിവരം. ലോകത്തിൽ ഇങ്ങനെ സംഭവിക്കുമോ പെൺകുട്ടികൾ മാത്രം ജനിക്കുന്ന ഒരു ലോകമുണ്ടാകുമോ?​

പ്രൊസീഡിംഗ‌്സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച രണ്ട് വർഷം പഴയ ഗവേഷണ പ്രബന്ധം ഒരു പ്രത്യേകതരം എലിയിൽ എങ്ങനെയാണ് പുരുഷനെ നിർണയിക്കുന്ന പുതിയൊരു ജീൻ വികസിപ്പിച്ചെടുത്തത് എന്ന് കാണിച്ചുതരുന്നു.

വൈ ക്രോമസോം അപ്രത്യക്ഷമാകുക വഴി ലിംഗഭേദം നിർണയിക്കുന്ന പുതിയൊരു ജീനിനെ വികസിപ്പിക്കാൻ സഹായിക്കുമോ? അതല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള പുനരുൽപാദന സംവിധാനം വികസിക്കുമോ? മനുഷ്യന്റെ ജനസംഖ്യയുടെ പുനരുൽപാദനവുമായി ബന്ധപ്പെട്ട മുഖം തന്നെ വൈ ക്രോമസോം മാറുന്നതിലൂടെ മാറുമോ എന്നാണ് ഗവേഷകർ നോക്കിക്കാണുന്നത്.

വൈ ക്രോമസോം ഇപ്പോൾ ചുരുങ്ങുകയാണെന്നും ഭാവിയിൽ അപ്രത്യക്ഷമാകുമെന്നും ഗവേഷകർ സ്ഥിരീകരിക്കുന്നുണ്ട്. പുരുഷന്മാരിലെ എക്‌സ്, വൈ ക്രോമസോമുകളിൽ വൈ ചുരുങ്ങുന്നത് മനുഷ്യ വർഗത്തെക്കുറിച്ച് പുതിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

അതേസമയം ഈ കണ്ടെത്തൽ മനുഷ്യന് ലിംഗഭേദം നിർണയിക്കുന്നതിനുള്ള പുതിയൊരു ജീൻ വികസിപ്പിക്കാൻ കഴിയുമെന്നാണ് തെളിയിക്കുന്നതെന്ന് ഗവേഷകർക്കിടയിലെ പ്രൊഫ. ഗ്രേവ്‌സ് പറയുന്നു. എന്നാൽ ലോകത്ത് ഇതിനായി ഒന്നിലധികം പരിണാമരീതിയുണ്ടാകുമോ എന്ന ആശങ്കയുമുണ്ട് ഗവേഷകർക്ക്.

Advertisement
Advertisement