ചെഗുവേരയുടെ വാക്കുകളുമായി നടി ഭാവന; പുതിയ പോസ്റ്റ് വെെറൽ

Sunday 25 August 2024 5:19 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഞെട്ടിക്കുന്ന പല വാർത്തകളും സിനിമാ മേഖലയിൽ നിന്ന് എത്തുന്നുണ്ട്. നിരവധി പേരാണ് സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തുന്നത്. സംവിധായകൻ രഞ്ജിത്ത്,​ നടൻ സിദ്ദിഖ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെ ഇപ്പോൾ നടി ഭാവന പങ്കുവച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. ചെഗുവേരയുടെ വാക്കുകളാണ് താരം പങ്കുവച്ചത്.

'ലോകത്ത് എവിടെയും ആർക്കെതിരെയും അനീതി നടന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉള്ളിലും കൊള്ളണം'- ചെഗുവേരയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് നടി പോസ്റ്റ് ഇട്ടിരിക്കുന്നത്. അനീതി നിങ്ങൾക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് എന്ന് വിചാരിക്കരുത്. ആർക്ക് എവിടെ അനീതി ഉണ്ടായാലും അതിന്റെ വേദന നിങ്ങളും ഉൾക്കൊള്ളണമെന്നാണ് അർത്ഥമാക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തുന്നത്. ഇതിന് മുൻപ് നടി 'retrospect' എന്ന അടിക്കുറിപ്പിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. തിരിഞ്ഞുനോട്ടം എന്നാണ് അതിന്റെ അർത്ഥം.