ടെലിഗ്രാം മേധാവി അറസ്​റ്റിൽ

Monday 26 August 2024 6:59 AM IST

പാരീസ്: മെസേജിംഗ് ആപ്പായ ടെലിഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒയുമായ പവേൽ ഡുറോവ് (39) അറസ്​റ്റിൽ. ഫ്രാൻസിൽ പാരീസിന് സമീപത്തുള്ള ലെ ബൊർഷെ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്​റ്റ്. ശനിയാഴ്ച രാത്രി അസർബൈജാനിൽ നിന്ന് സ്വകാര്യ ജെറ്റിലെത്തിയതായിരുന്നു റഷ്യൻ വംശജനായ ഡുറോവ്.

ടെലിഗ്രാമിലൂടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണത്തോട് സഹകരിക്കാത്തതും അറസ്റ്റിന് കാരണമായെന്നാണ് വിവരം. മയക്കുമരുന്ന് കടത്ത്, സംഘടിത കു​റ്റകൃത്യങ്ങൾ, തീവ്രവാദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കൽ, വഞ്ചന എന്നിവ ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡുറോവിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നു. ഡുറോവിനെ കോടതിയിൽ ഹാജരാക്കും. 2014ൽ റഷ്യ വിട്ട ഡുറോവിന് നിലവിൽ ഫ്രഞ്ച്, യു.എ.ഇ ഇരട്ട പൗരത്വമുണ്ട്.

Advertisement
Advertisement